അബുദാബി ഡ്യൂട്ടി ഫ്രീ ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ മലയാളികള്‍ക്ക് ലഭിച്ചത് 42 കോടിയുടെ ഒന്നാം സമ്മാനം

അബുദാബി ഡ്യൂട്ടി ഫ്രീ ബിഗ് ടിക്കറ്റ് ബമ്പര്‍ നറുക്കെടുപ്പില്‍ മലയാളികള്‍ക്ക് 42 കോടിയുടെ ഒന്നാം സമ്മാനം. റാസല്‍ ഖൈമയിലെ മൂന്ന് മലയാളികള്‍ ഒരുമിച്ചെടുത്ത ടിക്കറ്റിനാണ് സ്വപ്‌ന തുല്ല്യമായ തുകസമ്മാനമായി ലഭിച്ചത്.

20 ദശലക്ഷം ദിര്‍ഹം അതായത് 42 കോടിയിലേറെ രൂപയാണ് മൂവര്‍ക്കുമായി ലഭിക്കുക. ഡ്രൈവര്‍മാരായ കണ്ണൂര്‍ സ്വദേശി ജിജേഷ് കോറോത്തന്‍ മൂന്ന് സുഹൃത്തുക്കളായ തൃശൂര്‍ കേച്ചരി സ്വദേശി ഷനോജ് ബാലകൃഷ്ണന്‍, മലപ്പുറം സ്വദേശി ഷാജഹാന്‍ കുറ്റിക്കാട്ടയില്‍ എന്നിവരുമായി ചേര്‍ന്നെടുത്ത ടിക്കറ്റിനാണ് സമ്മാനം ലഭിച്ചത്. കഴിഞ്ഞ 15 വര്‍ഷമായി യുഎഇയിലുള്ള ജിജേഷ് റാസല്‍ഖൈമയിലാണ് താമസം.

041779 എന്ന നമ്പറിലൂടെയാണ് ജിജേഷിനെ ഭാഗ്യം തേടിവന്നത്. മാത്രമല്ല താന്‍ കോടിപതിയാകുന്ന രംഗം നേരിട്ടു കാണാനുള്ള ഭാഗ്യവും ജിജേഷിനുണ്ടായി. രാവിലെ ഭാര്യയോടും മകളോടൊപ്പമിരുന്ന് യു ട്യൂബില്‍ തത്സമയ നറുക്കെടുപ്പ് കണ്ടുകൊണ്ടിരിക്കുകയായിരുന്നു. തന്റെ 041779 എന്ന ടിക്കറ്റിനാണ് ഒന്നാം സമ്മാനം എന്നറിഞ്ഞപ്പോള്‍ യഥാര്‍ഥത്തില്‍ കണ്ണുകളെ വിശ്വസിക്കാനായില്ല. കിലുക്കത്തിലെ കിട്ടുണ്ണി ഏട്ടന്റെ അവസ്ഥയായിരുന്നു തനിക്കും എന്ന് ജിജേഷ് പറയുന്നു. ഉടന്‍ കൂട്ടുകാരെ വിളിച്ച് വിവരം പറഞ്ഞു.

കൊറോണ വൈറസ് വ്യാപനമായതിനാല്‍ എന്നെ സംബന്ധിച്ചിടത്തോളം വളരെ പ്രയാസമേറിയ മാസമായിരുന്നു കടന്നുപോയത്. യാതൊരു ജോലിയുമില്ലാതെ ഇരിക്കുകയായിരുന്നു. കുടുംബത്തെ നാട്ടിലേയ്ക്കയക്കാന്‍ പദ്ധതിയിടുകയും ചെയ്തു. ഏഴ് വയുസുകാരി മകളുടെ വിദ്യാഭ്യാസത്തിനാണ് താനേറെ പ്രാധാന്യം കല്‍പിക്കുന്നതെന്ന് ജിജേഷ് വ്യക്തമാക്കി. കൂട്ടുകാരോടൊപ്പം ചേര്‍ന്ന് തുടക്കമിട്ട ആഡംബര കാറുകള്‍ വാടകയ്ക്ക് നല്‍കുന്ന ബിസിനസ് ഒന്നുഷറാക്കണമെന്നും ആഗ്രഹിക്കുന്നു. ഈ വിജയം മറ്റൊന്നുമല്ല, അത്ഭുതം തന്നെജിജേഷ് പറഞ്ഞു.

ഇതോടൊപ്പം നടന്ന മറ്റു നറുക്കെടുപ്പുകളില്‍ ഇന്ത്യക്കാരായ രഘു പ്രസാദിന് ഒരു ലക്ഷം ദിര്‍ഹവും അനിഷ് തമ്പിക്ക് അരലക്ഷം ദിര്‍ഹവും ഫിലിപ്പീന്‍സ് സ്വദേശി എഡ്വാര്‍ഡോ സെബ്രാന് 30,000 ദിര്‍ഹവും സമ്മാനം ലഭിച്ചു. കോവിഡ് 19 കാരണം ഇപ്രാവശ്യം യു ട്യൂബിലും ബിഗ് ടിക്കറ്റിന്റെ ഔദ്യോഗിക ഫെയ്സ് ബുക്ക് പേജിലുമാണ് തത്സമയ നറുക്കെടുപ്പ് കാണിച്ചത്.

Vinkmag ad

Read Previous

കോവിഡ് 19ല്‍ ബ്രിട്ടനില്‍ ആദ്യമായി നഴ്‌സുമാരുടെ മരണം റിപ്പോര്‍ട്ട് ചെയ്തു; മലയാളികള്‍ ആശങ്കയില്‍

Read Next

നിയന്ത്രണങ്ങളില്ലാതെ ട്രംപ്; അമേരിക്ക കഠിനമായ ആഴ്ചകളിലേക്ക്; ഇന്ത്യയുടെ സഹായം തേടി

Leave a Reply

Most Popular