അന്ന് രാജ്യം ടാറ്റയിൽ നിന്നും ഏറ്റെടുത്തു; ഇന്ന് ടാറ്റ തിരികെ വാങ്ങാൻ തയ്യാറാകുന്നു

മോദി സർക്കാർ വിറ്റ്തുലയ്ക്കാനൊരുങ്ങുന്ന പൊതുമേഖലാ സ്ഥാപനമായ എയർ ഇന്ത്യയെ സ്വന്തമാക്കാനൊരുങ്ങി ടാറ്റ. 2021 ജനുവരിയോടു കൂടിതന്നെ ടാറ്റ ഗ്രൂപ്പ് എയര്‍ഇന്ത്യയെ സ്വന്തമാക്കുമെന്നാണ് ഇപ്പോഴുള്ള ചര്‍ച്ച. നഷ്ടത്തിലാണെന്ന കാരണം പറഞ്ഞാണ് എയർ ഇന്ത്യയെ വിൽക്കാൻ തീരുമാനിച്ചത്.

എയര്‍ഇന്ത്യയ്ക്ക് വേണ്ടിയുള്ള ലേലത്തില്‍ പങ്കെടുക്കുമെന്ന് നേരത്തെ തന്നെ ടാറ്റ ഗ്രൂപ്പ് വ്യക്തമാക്കിയിരുന്നു. ലേലത്തില്‍ എയര്‍ഇന്ത്യ ടാറ്റ ഗ്രൂപ്പിന് ലഭിക്കുകയാണെങ്കില്‍ ജനുവരി ഒന്നോടുകൂടി എയര്‍ഇന്ത്യ ടാറ്റക്ക് സ്വന്തമാകും.

ടാറ്റയുടെ അധീനതയില്‍ ഇപ്പോള്‍ രണ്ട് എയര്‍ലൈനുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. എയര്‍ലൈന്‍ മേഖലകളില്‍ മുന്‍പരിചയമുള്ളതിനാല്‍ ടാറ്റയ്ക്ക് ഗുണകരമാകുമെന്നാണ് കരുതുന്നത്. അതേസമയം, ലേലവുമായി ബന്ധപ്പെട്ടുള്ള തിയ്യതി ആഗസ്റ്റ് 31-നുശേഷം നീട്ടില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു.

1932 ടാറ്റ ആരംഭിച്ച എയര്‍ലൈന്‍സ് 1946 വരെ സര്‍വീസ് നടത്തിയ ശേഷം പിന്നീട് കേന്ദ്രസര്‍ക്കാറിന് കൈമാറുകയായിരുന്നു. ഇതിനു ശേഷമാണ് ഇന്നത്തെ എയര്‍ഇന്ത്യയായി മാറിയത്. വര്‍ഷങ്ങള്‍ക്ക് ശേഷം ടാറ്റാ എയര്‍ഇന്ത്യ ലേലത്തിലൂടെ പിടിച്ചെടുക്കുമോയെന്നുള്ളതാണ് രാജ്യം ഉറ്റുനോക്കുന്നത്.

Vinkmag ad

Read Previous

പെരുന്നാളിന് ക്ഷേത്രത്തില്‍ മാംസ വിതരണം; വ്യാജവാര്‍ത്തയെഴുതിയ ജന്മഭൂമിക്കെതിരെ നാട്ടുകാരുടെ പരാതി

Read Next

സംസ്ഥാനത്ത് മതാടിസ്ഥാനത്തില്‍ നല്‍കുന്ന ന്യൂനപക്ഷ സംവരണം അവസാനിപ്പിക്കണമെന്ന് ഹിന്ദു ഐക്യവേദി

Leave a Reply

Most Popular