ബിഹാർ അതിർത്തിയിൽ നേപ്പാൾ സേനയുടെ വെടിവയ്പ്പ്. പ്രകോപനമില്ലാതെ നടന്ന വെടിവയ്പ്പിൽ ഒരാൾ കൊല്ലപ്പെട്ടു. മൂന്നുപേർക്ക് പരിക്കേൽക്കുകയും ചെയ്തു. സീതാമർഹി ജില്ലയിലെ നേപ്പാൾ അതിർത്തിയിലാണ് സംഭവം.
സംഭവ സ്ഥലത്തെ അതിർത്തി രക്ഷാസേന വെടിവയ്പ്പ് സ്ഥിരീകരിച്ചിട്ടുണ്ട്. സംസ്ഥാന സർക്കാരിനെ വിഷയം അറിയിച്ചിട്ടുണ്ടെന്നും ജില്ലാ അധികൃതർ നടപടിസ്വീകരിച്ചെന്നും അതിർത്തി രക്ഷാ സേനയായി എസ്എസ്ബി ഐജി പറഞ്ഞു.
ഒരുകൂട്ടം ഇന്ത്യാക്കാർ ബലംപ്രയോഗിച്ച് അതിർത്തി മുറിച്ച് കടക്കാൻ ശ്രമിച്ചതോടെയാണ് സംഘർഷമുണ്ടായതെന്നാണ് നേപ്പാൾ ആംഡ് പോലീസ് ഫോഴ്സ് വിശദീകരിക്കുന്നത്. ഒരു ഇന്ത്യാക്കാരനെ നേപ്പാൾ സൈന്യം പിടികൂടിയതായും പ്രദേശവാസികൾ പറയുന്നു.

Tags: army firing|border|nepal