ആരാധകര്‍ ഏറെ കാത്തിരുന്ന വിജയ് ചിത്രമായ മാസ്റ്റര്‍ ഇന്നാണ് റിലീസാകേണ്ടിയിരുന്നത്…ലോക്ക് ഡൗണ്‍ മൂലം സിനിമാ റിലീസുകള്‍ മാറ്റിയതോടെ ആരാധകര്‍ ഏറെ വിഷമത്തിലായിരുന്നു.
സൂപ്പര്‍ഹിറ്റ് ചിത്രം കൈതിക്കു ശേഷം ലോകേഷ് കനകരാജ് ഒരുക്കുന്ന വിജയ് ചിത്രമായ മാസറ്ററിന്റെ ഏറ്റവും പുതിയ പോസ്റ്റര്‍ പങ്ക് വെച്ച് സംവിധായകന്‍ രംഗത്തുവന്നു. ലോക്‌ഡൌണ്‍ സ്‌പെഷ്യല്‍ പോസ്റ്റര്‍ ആയത് കൊണ്ട് തന്നെ അതിജീവന സന്ദേശം കൂടി നല്‍കിക്കൊണ്ടാണ് സംവിധായകന്‍ ലോകേഷ് കനകരാജ് ചിത്രത്തിന്റെ പോസ്റ്റര്‍ പങ്ക് വെച്ചത്. ആദ്യം അതിജീവിക്കാം, എന്നിട്ട് ആഘോഷിക്കാം എന്ന ക്യാപ്ഷനുമായാണ് ലോകേഷ് ഫേസ്ബുക്കിലൂടെ പോസ്റ്റര്‍ ഷെയര്‍ ചെയ്തത്.
ചിത്രത്തിലെ ഗാനങ്ങളുടെ ലിറിക്കല്‍ വീഡിയോകള്‍ നേരത്തെ തന്നെ പുറത്തു വന്നിരുന്നു. കോവിഡ് 19 വ്യാപനത്തിന്റെ ഫലമായി രാജ്യത്ത് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചപ്പോള്‍ റിലീസ് മാറ്റിവെക്കപ്പെട്ട ചിത്രങ്ങളുടെ കൂട്ടത്തില്‍ മാസ്റ്ററുമുണ്ടായിരുന്നു. ചിത്രത്തിന്റെ റിലീസ് മാറ്റിവെച്ചതിലുള്ള നിരാശ ട്വീറ്റുകളിലൂടയാണ് ആരാധകര്‍ തീര്‍ത്തത്. ‘സിനിമ റിലീസ് ചെയ്തില്ലെങ്കില്‍ വേണ്ട, ട്രെയിലറെങ്കിലും റിലീസ് ചെയ്യാനാകുമോ എന്നടക്കമായിരുന്നു ആരാധകരുടെ ചോദ്യം. ഈ ആവശ്യമുന്നയിച്ച് ആരാധകര്‍ ട്വിറ്ററില്‍ ബഹളം വച്ചതോടെ ‘മാസ്റ്റര്‍’ ട്വിറ്ററിലും ട്രെന്‍ഡിംഗിലായിരുന്നു
വിജയിയുടെ വില്ലനായി വിജയ് സേതുപതി എത്തുന്ന ചിത്രത്തില്‍ മാളവിക മോഹനന്‍, ആന്‍ഡ്രിയ, ശന്തനു ഭാഗ്യരാജ്, അര്‍ജുന്‍ ദാസ്, ശ്രിനാഥ്, സഞ്ജീവ് ഗൗരി കൃഷ്ണന്‍, വിജെ രമ്യ എന്നിവരാണ് മറ്റ് പ്രധാന താരങ്ങള്‍. അനിരുദ്ധ് രവിചന്ദര്‍ സംഗീതമൊരുക്കുന്ന ചിത്രത്തിന് ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത് സത്യന്‍ സൂര്യനാണ്. ഡല്‍ഹി, കര്‍ണാടക, ചെന്നൈ എന്നിവിടങ്ങളാണ് ഷൂട്ടിംഗ് ലൊക്കേഷനുകള്‍.
