അട്ടപ്പാടി മാവോയിസ്റ്റ് ഏറ്റുമുട്ടല്‍ പോലീസ് പങ്ക് അന്വേഷിക്കണമെന്ന് ഹൈക്കോടതി

കൊച്ചി: അട്ടപ്പാടി മഞ്ചിക്കണ്ടി വനത്തില്‍ മാവോവാദികള്‍ കൊല്ലപ്പെട്ട സംഭവത്തില്‍ പൊലീസുകാരുടെ പങ്കും ഏറ്റുമുട്ടലും അന്വേഷിക്കണമെന്ന് ഹൈകോടതി. അന്വേഷണത്തില്‍ തൃപ്തിയില്ലെങ്കില്‍ കൊല്ലപ്പെട്ടവരുടെ ബന്ധുക്കള്‍ക്ക് വീണ്ടും ഹൈകോടതിയെ സമീപിക്കാമെന്നും കോടതി വ്യക്തമാക്കി. അട്ടപാടിയില്‍ നടന്നത് വ്യാജ ഏറ്റുമുട്ടലാണെന്ന വാദത്തിനിടയിലാണ്

വനത്തില്‍ നടന്നത് വ്യാജ ഏറ്റുമുട്ടലാണെന്നും സംഭവത്തില്‍ അന്വേഷണം വേണമെന്നും അതുവരെ മൃതദേഹം സംസ്‌കരിക്കരുതെന്നും ആവശ്യപ്പെട്ട് കൊല്ലപ്പെട്ട മാവോവാദികളായ കാര്‍ത്തി, മണിവാസകം എന്നിവരുടെ സഹോദരങ്ങള്‍ ഹൈകോടതിയെ സമീപിക്കുകയായിരുന്നു. ഈ ഹരജി പരിഗണിച്ചാണ് ഹൈകോടതി സിംഗിള്‍ ബെഞ്ച് സംഭവത്തില്‍ കൃത്യമായ അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുന്നത്. പൊലീസിന്റെ പങ്ക് അന്വേഷിക്കണമെന്നുമുള്ള ഹരജിക്കാരുടെ ആവശ്യവും കോടതി അംഗീകരിക്കുകയായിരുന്നു.

നിബന്ധനകളോടെ മാവോവാദികളുടെ മൃതദേഹങ്ങള്‍ സംസ്‌കരിക്കാന്‍ പൊലീസിന് കോടതി അനുമതി നല്‍കി. പോസ്റ്റുമോര്‍ട്ടത്തിനു ശേഷം ദിവസങ്ങളായി മൃതദേഹങ്ങള്‍ തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

Vinkmag ad

Read Previous

തോമസ് ഐസക്കിനെ ലക്ഷ്യമിട്ട് ജി സുധാകരന്‍;ധനകാര്യവകുപ്പിനെതിരെ രൂക്ഷ വിമര്‍ശനം

Read Next

കര്‍ണാടക: 17 വിമത എം.എല്‍.എമാരെ അയോഗ്യരാക്കിയ നടപടി സുപ്രീം.കോടതി ശരിവെച്ചു

Leave a Reply

Most Popular