അടുത്ത് നാലാഴ്ച്ചകള്‍ രാജ്യത്ത് നിര്‍ണ്ണായകമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി; ലോക് ഡൗണ്‍ നീട്ടിയേക്കും

വരാനിരിക്കുന്ന ദിവസങ്ങള്‍ ഇന്ത്യയെ സംബന്ധിച്ച് വളരെ പ്രധാനപ്പെട്ടതെന്ന് കേന്ദ്ര ആരോഗ്യ മന്ത്രി ഡോ. ഷര്‍ഷവര്‍ദ്ധന്‍ രംഗത്ത്. രാജ്യത്ത് വരാനിരിക്കുന്ന ദിനങ്ങള്‍ നിര്‍ണായകമാണെന്നും വൈറസ് വ്യാപനം നിയന്ത്രിക്കുന്നതിന് നാല് ആഴ്ച വരെ സമയമെടുത്തേക്കുമെന്നും അദ്ദേഹം പറഞ്ഞു.

സമൂഹ വ്യാപനം തടയുന്നതില്‍ ലോക്ക് ഡൗണ്‍ ഫലപ്രദമാണ്. വിദേശത്ത് നിന്നെത്തിയവരിലും അവരുമായി ബന്ധപ്പെട്ടവരിലുമാണ് രോഗബാധ കണ്ടെത്തിയതെന്നും ആരോഗ്യമന്ത്രി പ്രതികരിച്ചു.

അതേ സമയം ലോക് ഡൗണ്‍ കാലവധി നീട്ടുമോയെന്നതിന് മന്ത്രി കൃത്യമായ മറുപടി നല്‍കിയിട്ടില്ല. ഇനിയും കൂടുതല്‍ ദൂരം സഞ്ചരിക്കേണ്ടിയിരിക്കുന്നുവെന്നായിരുന്നു ലോക്ഡൗണ്‍ നീട്ടുമോയെന്നതില്‍ ആരോഗ്യമന്ത്രിയുടെ മറുപടി.

രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം നിലവില്‍ ആരോഗ്യമന്ത്രാലയം പുറത്ത് വിട്ട കണക്കുകളനുസരിച്ച് 50 ആയി. 1965 പേര്‍ക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. 1764 പേര്‍ ചികിത്സയിലുണ്ട്. 151 പേര്‍ക്ക് രോഗം ഭേദമായി

Vinkmag ad

Read Previous

യോഗിക്കും ശിവരാജ് ചൗഹാനും ഇല്ലാത്ത എഫ്.ഐ.ആര്‍ മൗലാന സഅദിനെതിരെ ഇടുന്നതെന്തിന്? നരേന്ദ്രമോദി മറുപടി നല്‍കണം ചന്ദ്രശേഖര്‍ ആസാദ്

Read Next

ലോക്ക്ഡൗണ്‍ ലംഘിച്ച് കെ സുരേന്ദ്രൻ്റെ യാത്ര വിവാദത്തിൽ; കോഴിക്കോട് നിന്നും തിരുവനന്തപുരത്തേയ്ക്ക് യാത്ര ചെയ്തു

Leave a Reply

Most Popular