സംഘപരിവാർ അഴിഞ്ഞാടിയ ഡൽഹി കലാപത്തിൻ്റെതായി പുറത്തുവന്ന ഹൃദയഭതേകമായ ദൃശ്യമായിരുന്നു ഡൽഹി അശോക് നഗറിലെ മുസ്ലീം പള്ളിയുടെ മിനാരത്തിൽ ഒരു സംഘം ആളുകൾ കയറി നശീകരണ പ്രവർത്തനങ്ങൾ നടത്തുന്നതും കാവിക്കൊടി കെട്ടുന്നതും.
എന്നാൽ ആ രംഗം മനസിലാൽ നിന്നും മായ്ച്ചുകളയാൻ തക്ക കരുത്തുള്ള മറ്റൊരു രംഗമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. അക്രമികൾ കെട്ടിയ കാവിക്കൊടി പള്ളിമിനാരത്തിൽ നിന്നും സ്വയം അഴിച്ചുമാറ്റുന്ന ഒരു ഹിന്ദു യുവാവിൻ്റെ ദൃശ്യങ്ങളാണ് സാമൂഹ്യമാദ്ധ്യമങ്ങളിൽ പരക്കുന്നത്.
അശോക് നഗറിലുള്ള പള്ളിയുടെ മിനാരത്തില്‍ നിന്നാണ് യുവാവ് കാവിക്കൊടി അഴിച്ചുമാറ്റിയത്. യുവാവിനോട് പേര് ചോദിച്ചും മറ്റ് സ്ഥിതിഗതികൾ വിവരിച്ചും പള്ളി അധികൃതർ സംസാരിക്കുന്നതായി വീഡിയോയിൽ കേൾക്കാം. നല്ല കാര്യമാണ് രവി എന്ന യുവാവ് ചെയ്യുന്നതെന്നും വീഡിയോയിൽ പറയുന്നുണ്ട്.
