വടക്കുകിഴക്കൻ ഡൽഹിയിൽ ആക്രമണം തടരുകയാണ്. സംഘർഷത്തിൽ അഞ്ചു പേർ കൊല്ലപ്പെട്ടു. പരിക്കേറ്റ എട്ടുപേരുടെ നില അതീവ ഗുരുതരമാണെന്നും റിപ്പോർട്ടുണ്ട്. പൊലീസുകാരനും തദ്ദേശവാസികളായ അക്രമങ്ങളിൽ കൊല്ലപ്പെട്ടത്. പോലീസ് അക്രമികൾക്കൊപ്പം കൂടിയതിൻ്റെ ദൃശ്യങ്ങൾ പുറത്ത് വന്നിട്ടുണ്ട്.
കല്ലേറിൽ പരിക്കേറ്റ ഹെഡ്കോണ്‍സ്റ്റബിള്‍ രത്തൻലാലാണ് കൊല്ലപ്പെട്ട പൊലീസുകാരൻ. വൈകീട്ടോടെയാണ് തദ്ദേശവാസിയായ മുഹമ്മദ് ഫുർഖാൻ കൊല്ലപ്പെട്ട വിവരം പുറത്തുവന്നത്. ക്രൂരമായ മർദനമേറ്റതിനെ തുടർന്നാണ് ഫുർഖാൻ കൊല്ലപ്പെട്ടത്.
വടക്ക് കിഴക്കന്‍ ഡൽഹിയിൽ പലയിടത്തും നിരോധനാജ്ഞ തുടരുകയാണ്. സ്‌കൂളുകള്‍ക്ക് ഇന്ന് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. സംഘര്‍ഷം തുടരുന്ന സാഹചര്യത്തില്‍ ദില്ലി പരിസ്ഥിതി മന്ത്രി ദോപാല്‍ റായി അര്‍ധരാത്രിയോടെ ലഫ്‌നന്റ് ഗവര്‍ണറുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. സംഘര്‍ഷത്തിനിടെ മൗജ്പുരിയില്‍ വീടുകള്‍ക്കും വാഹനങ്ങള്‍ക്കും പ്രതിഷേധക്കാര്‍ തീയിട്ടു.
പത്ത് ഇടങ്ങളില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. നിരവധി വീടുകളും വ്യാപാര സ്ഥാപനങ്ങളും അക്രമിക്കപ്പെട്ടുവെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍. മുസ്ലീങ്ങളുടെ വീടുകളും സ്ഥാപനങ്ങളും തിരഞ്ഞുപിടിച്ചാണ് ആക്രമണമുണ്ടായിരിക്കുന്നത്. കേന്ദ്ര ആഭ്യന്തരമന്ത്രി ഉന്നതതല യോഗം ഇന്ന് വിളിച്ചിട്ടുണ്ട്.
അതേ സമയം ഡല്‍ഹിയില്‍ കലാപമിളക്കി വിട്ട് ബി.ജെ.പി നേതാവ് കപില്‍ മിശ്രയാണെന്നാണ് ആരോപണം ശക്തമായിരിക്കുകയാണ്. കപില്‍ മിശ്രയ്‌ക്കെതിരെ ജാമിയ കോ ഓര്‍ഡിനേഷന്‍ കമ്മിറ്റി പൊലിസില്‍ പരാതി നല്‍കിയിട്ടുണ്ട്. മിശ്രയെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ടാണ് പരാതി നല്‍കിയിരിക്കുന്നത്. ഞായറാഴ്ച മൗജിപൂരില്‍ കപില്‍ മിശ്ര നടത്തിയ പ്രകോപനപരമായ പ്രസംഗത്തിന് പിന്നാലെയാണ് സംഘര്‍ഷമുണ്ടായത്.
പൗരത്വനിയമഭേദഗതിക്കെതിരായ സമരക്കാര്‍ക്ക് ട്രംപ് മടങ്ങിപ്പോകും വരെ സമയം നല്‍കുന്നുവെന്നും അത് കഴിഞ്ഞാല്‍ തങ്ങള്‍ കൈകാര്യം ചെയ്യുമെന്നുമായിരുന്നു പ്രസംഗം. ഇതിനു പിന്നാലെയാണ് സംഘര്‍ഷമുണ്ടായത്. തുടര്‍ച്ചയായി വര്‍ഗീയ പ്രസംഗങ്ങള്‍ നടത്തുന്ന മിശ്ര ആംആദ്മി പാര്‍ട്ടി എം.എല്‍.എയും ഡല്‍ഹി സര്‍ക്കാറില്‍ മന്ത്രിയുമായിരുന്നു. പിന്നീട് പാര്‍ട്ടി വിട്ട് ബി.ജെ.പിയില്‍ ചേരുകയായിരുന്നു.
തോക്കുമായി എത്തിയവര്‍ ജയ്ശ്രീരാം വിളിച്ച് പൊലിസ് സാന്നിധ്യത്തില്‍ സമരക്കാർക്ക് നേരെ നിറയൊഴിക്കുന്ന വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ഒരിക്കല്‍ ആക്രമണം നടത്തി പിരിഞ്ഞു പോയ സംഘം വീണ്ടുമെത്തി മറ്റൊരിടത്ത് ആക്രണമം നടത്തുകയാണ് ചെയ്യുന്നതെന്നും ദൃക്സാക്ഷികള്‍ പറഞ്ഞു. പോലീസ് എല്ലാം നോക്കി നിൽക്കുകയായിരുന്നു.
സിഎഎ പ്രതിഷേധക്കാരെ നേരിടാനായി കല്ലുകള്‍ ലോറികളില്‍ കൊണ്ടുവരികയായിരുന്നുവെന്ന് അനുകൂലികള്‍ പറയുന്നു. മതം ചോദിച്ചായിരുന്നു ആക്രമണമെന്ന് പരിക്കേറ്റവരുടെ ബന്ധുക്കള്‍ പറഞ്ഞു. പരിക്കേറ്റവരുമായി പോയ ആംബുലന്‍സിനെയും പ്രക്ഷോഭകാരികള്‍ വെറുതെവിട്ടില്ല. പൊലീസ് നോക്കി നില്‍ക്കെയായിരുന്നു ആക്രമണമെന്ന് കസ്റ്റഡിയിലെടുത്ത് വിട്ടയച്ച ജെഎന്‍യു വിദ്യാര്‍ഥി പറഞ്ഞു.
