അംബാനിയുടെ ന്യൂസ് 18 മലയാളം ചാനലില്‍ ഇനി കൂട്ടപിരിച്ചുവിടലോ ? ലക്ഷങ്ങള്‍ ശമ്പളം നല്‍കി പ്രമുഖ ചാനലുകളില്‍ നിന്ന് മാധ്യമ പ്രവര്‍ത്തകരെ ഒപ്പം കൂട്ടിയ ന്യൂസ് 18ന് പക്ഷെ കാര്യമായ നേട്ടം മലയാളത്തില്‍ ഉണ്ടാക്കാന്‍ സാധിച്ചില്ല. ഇതോടെ പുതിയ മേധാവിയെ നിയമിച്ച് പൊളിച്ചുപണിക്കൊരുങ്ങുകയാണ് ന്യൂസ് 18 മലയാളം.
പല അടവുകളും പയറ്റിയട്ടും മുന്നോട്ടെത്താന്‍ കഴിയാഞ്ഞതോടെ ഇപ്പോള്‍ ന്യൂസ് 18 മലയാളത്തിന്റെ ഹെഡ് രാജിവ് ദേവരാജ് രാജിവച്ചിരിക്കുകയാണ്. മനോര ന്യൂസിലെ പ്രധാനിയായിരുന്ന രാജിവ് ദേവരാജിനൊപ്പം നിരവധി മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകര്‍ ന്യൂസ് 18 ല്‍ എത്തിയിരുന്നു.
മലയാളത്തിലെ പ്രധാന വാര്‍ത്താ ചാനലുകളില്‍ ഒന്നാക്കി ന്യൂസ് 18നെ മാറ്റുക എന്നലക്ഷ്യത്തോടെയാണ് കോടികള്‍ മുടക്കി മലയാളത്തിലും അംബാനി വാര്‍ത്താ ചാനല്‍ തുടങ്ങിയത്. എന്നാല്‍ തുടങ്ങിയിടടത്തുനിന്നുമനങ്ങാന്‍ ന്യൂസ് 18 ന് ആയിട്ടില്ല. പ്രമുഖ ചാനലിലെ മാധ്യമ പ്രവര്‍ത്തകരെ ലക്ഷങ്ങള്‍ നല്‍കിയാണ് അംബാനി ചാനലിലേയ്ക്ക് ക്ഷണിച്ചത്. എന്നാല്‍ അവര്‍ക്കൊന്നും ചാനലിനെ രക്ഷപ്പെടുത്താനായില്ല എന്നതാണ് സത്യം. ഇതോടെയാണ് രാജിവ് ദേവരാജ് മറ്റൊരു ചാനലിലേയ്ക്ക് മാറാനൊരുങ്ങിയത്.
ന്യൂസ് 18 മലയാളം തുടങ്ങുമ്പോള്‍ ഏഷ്യാനെറ്റ് ന്യൂസില്‍ നിന്നെത്തിയ ജയ്ദീപായിരുന്നു മേധാവി. പിന്നീട് രാജീവ് ഈ പദവിയില്‍ എത്തുകയായിരുന്നു. പണത്തിന് ഒരു ക്ഷാമവും ചാനലിന് ഉണ്ടായിരുന്നില്ല. അംബാനി എല്ലാവര്‍ക്കും നല്ല ശമ്പളവും കൊടുത്തു. നിരവധി പരിപാടികളും പരീക്ഷിച്ചു പക്ഷെ ഒന്നും ക്ലച്ച് പിടിച്ചില്ല. കേരളത്തിലെ ചാനലിന്റെ പ്രവര്‍ത്തനത്തില്‍ ന്യൂസ് 18 കടുത്ത അതൃപ്തി പ്രകടിപ്പിക്കുകയും ചെയ്തു. ഈ സാഹചര്യത്തില്‍ രാജിവ് ദേവരാജിന്റെ കരാര്‍ പുതുക്കാന്‍ കമ്പനി തയ്യാറാകില്ലെന്ന സൂചനയും നല്‍കിയിരുന്നു. ഇതോടെയാണ് രാജിവച്ചൊഴിയാന്‍ തയ്യാറായത്.
കഴിഞ്ഞ ആഴ്ചത്തെ റേറ്റിങ് പ്രകാരം ഏഷ്യാനെറ്റ് ന്യൂസും ട്വന്റി ഫോറുമാണ് ആദ്യ രണ്ട് സ്ഥാനത്ത്. മാതൃഭൂമിക്ക് പിന്നില്‍ മനോരമ. അതിന് ശേഷമാണ് അംബാനിയുടെ നിക്ഷേപമുള്ള ന്യൂസ് 18 കേരളയുടെ സ്ഥാനം. രാജീവ് മാറുന്നതോടെ വലിയ അഴിച്ചു പണികള്‍ക്ക് ചാനല്‍ വിധേയമാകും. ചാനലിനെ പ്രവര്‍ത്തനങ്ങള്‍ അടിമുടിമാറുന്നതോടെ നിരവധി മാധ്യമ പ്രവര്‍ത്തര്‍ക്കും ജോലി നഷ്ടപ്പെടുമെന്ന ആശങ്കയും നിലനില്‍ക്കുന്നു.
