വാളയാര്‍ കേസ് അട്ടിമറിച്ച പോലീസ് ഉദ്യോഗസ്ഥരേയും പ്രോസിക്യൂട്ടേറയും പ്രതികള്‍ക്കെപ്പം വിചാരണ ചെയ്യണം; ഡിജിപിയ്ക്ക് നോട്ടിസ്

വാളയാര്‍ കേസില്‍ അട്ടിമറിയ്ക്ക് കൂട്ടുനിന്ന പോലീസുകാരെ സംരക്ഷിച്ച സംഭവത്തില്‍ ഡിജിപിയ്ക്ക് നോട്ടിസ്. പ്രതികളെ തെളിവ് നശിപ്പിച്ച് രക്ഷിച്ചെടുത്ത പോലീസുദ്യഗ സ്ഥരേയും വിചാരണ അട്ടിമറിച്ച സ്‌പെഷല്‍ പ്രോസിക്യൂട്ടറേയും പ്രതിചേര്‍ത്ത് പ്രതികള്‍ക്കൊപ്പം വിചാരണചെയ്യണമെന്നാവശ്യപ്പെട്ടാണ് ഡിജിപിയ്ക്ക് നോട്ടിസ് നല്‍കിയിരിക്കുന്നത്.

വാളയാര്‍ പൊലീസ് സബ് ഇന്‍സ്പെക്ടര്‍ പി.സി. ചാക്കോ, സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ വിപിന്‍ കുമാര്‍, ഡിവൈഎസ്പിമാരായ വാസുദേവന്‍, എം.ജെ. സോജന്‍, രണ്ടു വനിതാ പബ്ലിക് പ്രോസിക്യൂട്ടര്‍മാര്‍ എന്നിവരെ വാളയാര്‍ പീഡന കേസിലെ പ്രതികളായ ഡിവൈഎഫ്ഐ യൂണിറ്റ് സെക്രട്ടറി പാമ്പാമ്പള്ളം കള്ളങ്കാട് വലിയ മധു എന്ന വി.മധു (30), സിപിഎം പ്രവര്‍ത്തകരായ ഇടുക്കി രാജാക്കാട് നാലു തെക്കില്‍ വീട്ടില്‍ ഷിബു (46), കൊച്ചു മധുവെന്ന എം. മധു എന്നിവര്‍ക്കൊപ്പം സംയുക്തമായി വിചാരണ ചെയ്യാനായി കുറ്റപത്രം സമര്‍പ്പിക്കണമെന്നാണ് നോട്ടീസിലെ ആവശ്യം.

ഇപ്പോള്‍ നടക്കുന്ന തുടരന്വേഷണത്തില്‍ കേസട്ടിമറിച്ച പൊതുസേവകരായ ആറു പേരെ പ്രതിചേര്‍ത്ത് തുടരന്വേഷണ റിപ്പോര്‍ട്ടായി അഡീഷണല്‍ കുറ്റപത്രം വിചാരണക്കോടതിയായ പാലക്കാട് പോക്സോ കോടതിയില്‍ സമര്‍പ്പിക്കണമെന്നാവശ്യപ്പെട്ട് പൊതു താല്‍പര്യാര്‍ത്ഥം അഡ്വ.നെയ്യാറ്റിന്‍കര. പി. നാഗരാജാണ് നോട്ടീസയച്ചത്. അന്വേഷണ ഉദ്യോഗസ്ഥരും പ്രോസിക്യൂഷനും പ്രതിഭാഗം ചേര്‍ന്ന് കേസ് വിചാരണ അട്ടിമറിച്ച് പ്രതികളെ ശിക്ഷയില്‍ രക്ഷിച്ചെടുത്ത കേസാണ് നോട്ടീസിനാധാരമായത്. പാലക്കാട് പോക്സോ കോടതി തെളിവിന്റെ അഭാവത്തില്‍ എല്ലാ പ്രതികളെയും വെറുതെ വിട്ടിരുന്നു.

2017 ജനുവരി 13 ന് 13 വയസ്സുള്ള മൈനര്‍ പെണ്‍കുട്ടിയും മാര്‍ച്ച് 4 ന് 9 വയസ്സുള്ള ഇളയ സഹോദരിയും വാളയാര്‍ അട്ടപ്പള്ളത്തെ വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. നേരിട്ടുള്ള തെളിവും ശാസ്ത്രീയ തെളിവുകളും പൊലീസ് നശിപ്പിച്ചു. ഫോറന്‍സിക് വിദഗ്ധരെയും വിരലടയാള വിദഗ്ധരെയും മറ്റും കൃത്യ സ്ഥലത്തെത്തിക്കുകയോ പെണ്‍കുട്ടി ധരിച്ചിരുന്ന വസ്ത്രങ്ങള്‍, ആഭരണങ്ങള്‍, ക്രൈം സീനില്‍ നിന്ന് ശേഖരിക്കേണ്ട വസ്തുക്കള്‍ എന്നിവ ശേഖരിക്കാതെയും തെളിവ് നശിപ്പിച്ച് പ്രതികള്‍ക്കൊപ്പം പൊലീസ് നിലയുറപ്പിച്ചു.

നിയമ പരിജ്ഞാനമില്ലാത്ത രക്ഷിഷിതാക്കള്‍ക്ക് പെണ്‍കുട്ടിയുടെ വസ്ത്രങ്ങള്‍ തിരികെ നല്‍കുകയായിരുന്നു. കുറച്ചു നാളുകള്‍ കഴിഞ്ഞ് അവര്‍ അത് കത്തിച്ചു കളയാനിടയാക്കി ഇരക്കൊപ്പം നില്‍ക്കേണ്ട പൊലീസ് ബോധപൂര്‍വ്വം പ്രതികള്‍ക്കൊപ്പം നിന്ന് തെളിവ് നശിപ്പിക്കാന്‍ ഒത്താശ ചെയ്തു. പെണ്‍കുട്ടിയുടെ ശരീരത്തു നിന്നു ശേഖരിക്കേണ്ട പുരുഷന്റെ മുടിയിഴകള്‍, സെമിനല്‍ സ്റ്റെയിന്‍സ്, ഉമിനീര്‍, സ്വകാര്യ ഭാഗത്തു നിന്നു പൊലീസ് സര്‍ജന്‍ മുഖേന ശേഖരിക്കേണ്ട വജൈനല്‍ സ്വാബ്, സ്മിയേഴ്, കൈയിലെ നഖ ഭാഗങ്ങള്‍ തുടങ്ങിയവ ശേഖരിക്കാതെ ബോധപൂര്‍വ്വം പൊലീസ് ഒഴിവാക്കി.

 

Read Previous

ട്വിറ്ററിനെതിരെ കലിതുള്ളി കങ്കണ റണാവത്ത്; പ്രതികരണം ട്വീറ്റുകൾ നീക്കിയതിന് പിന്നാലെ

Read Next

ഞാന്‍ ഇവിടെ നിന്ന് പോവുകയാണെങ്കില്‍ നിന്നെയും കൊണ്ടായിരിക്കും; ട്വിറ്ററിനെ ഭീഷണിപ്പെടുത്തി കങ്കണയുടെ ട്വീറ്റ്

Leave a Reply