
പൗരത്വ നിയമഭേഗതിക്കെതിരെ പ്രതിഷേധിച്ചവർക്ക് എതിരായ മുഴുവന്‍ കേസുകളും റദ്ദാക്കി തമിഴ്നാട് സർക്കാർ. 1500 ലധികം കേസുകളാണ് സര്‍ക്കാര്‍ റദ്ദാക്കിയത്. സഖ്യകക്ഷിയായ ബിജെപിയുടെ കടുത്ത എതിര്‍പ്പിനെയും വകവയ്ക്കാതെയാണ് അണ്ണാഡിഎംകെയുടെ പ്രഖ്യാപനം.
നിയമത്തിനെതിരെ പ്രതിഷേധം ശക്തമായപ്പോഴും കേന്ദ്രസര്‍ക്കാരിനൊപ്പം ഉറച്ച് നിന്ന അണ്ണാഡിഎംകെയാണ് തെരഞ്ഞെടുപ്പ് അടുത്തിരിക്കേ നിലപാട് തിരുത്തിയത്. പോലീസിനെ അക്രമിച്ച കേസുകള്‍ ഒഴികെ ബാക്കിയെല്ലാം പിന്‍വലിക്കാനാണ് തീരുമാനം. കോവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ചവരുടെ കേസുകളും പിന്‍വലിക്കും.
തെങ്കാശിയില്‍ തിരഞ്ഞെടുപ്പ് പ്രചരണ റാലിയില്‍ സംസാരിക്കുന്നതിനിടെയാണ് മുഖ്യമന്ത്രി പ്രഖ്യാപനം നടത്തിയത്. പൊതുജനങ്ങളുടെ നന്മയെക്കരുതിയാണ് കേസുകള്‍ റദ്ദ് ചെയ്യുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. കൂടംകുളം ആണവനിലയത്തില്‍ പ്രതിഷേധം നടത്തിയവരുടെ കേസുകളും പിന്‍വലിക്കുന്നതും ആലോചനയിലുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.