ട്രാക്ടര്‍ റാലിയില്‍ പങ്കെടുത്ത നൂറോളം കര്‍ഷകരെ കാണ്‍മാനില്ല; പോലീസ് കസ്റ്റ്ഡിയില്ലെന്ന് മനുഷ്യാവകാശ സംഘടനകള്‍

ഡല്‍ഹിയിലെ ചെങ്കോട്ടയിലെ കര്‍ഷകരുടെ ട്രാക്ടര്‍ റാലിയില്‍ പങ്കെടുത്ത നൂറോളം കര്‍ഷകരെ കാണാനില്ലെന്ന് റിപ്പോര്‍ട്ട്. ഒരു എന്‍ ജി ഒ പുറത്തിറക്കിയ അന്വേഷണ റിപ്പോര്‍ട്ടിലാണ് പഞ്ചാബില്‍ നിന്നുള്ള കര്‍ഷകരെ കാണാതായതായ വിവരം പുറത്തെത്തിച്ചത്. നിരവധി പേര്‍ പോലീസ് കസ്റ്റഡിയിലാണെന്നുള്ള ആരോപണമാണ് മനുഷ്യവകാശ സംഘടനകള്‍ ഉന്നയിക്കുന്നത്.

റിപ്പബ്ലിക് ദിന സംഘര്‍ഷത്തില്‍ പങ്കെടുക്കാനെത്തിയ പഞ്ചാബിലെ തത്തേരിയവാല ഗ്രാമത്തിലെ 12 കര്‍ഷകര്‍ തിരിച്ചെത്തിയിട്ടില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. കഴിഞ്ഞ ദിവസം അതിര്‍ത്തിയിലുണ്ടായ സംഘര്‍ഷത്തില്‍ നിരവധി പേരെ പോലീസ് അറസ്റ്റു ചെയ്തു. കൊലപാതക ശ്രമമുള്‍പ്പെടെയുളള വകുപ്പുകള്‍ ചുമത്തിയാണ് ഇവരെ അറസ്റ്റ് ചെയ്തിരിക്കുന്നത്.

കര്‍ഷകരെയും കര്‍ഷകര്‍ക്കെതിരെ ആക്രമണം നടത്തിയവരെയും അറസ്റ്റ് ചെയ്തിട്ടുണ്ടെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. ഇരുവരും പൊലീസിനെതിരെ ആക്രമണം നടത്തിയെന്നും സംഘര്‍ഷമുണ്ടാക്കിയെന്നുമാണ് പൊലീസ് ഭാഷ്യം.

 

 

Read Previous

അസാധാരണ നടപടി; ഈന്തപ്പഴം ഇറക്കുമതി കേസില്‍ കസ്റ്റംസിനോട് വിവരാവകാശം തേടി സര്‍ക്കാര്‍

Read Next

ഗാന്ധിജിയുടെ രക്തസാക്ഷിത്വദിനത്തില്‍ ഗോഡ്‌സെയ്ക്ക് അഭിവാദ്യം അര്‍പ്പിച്ച് സംഘ്പരിവാര്‍ അനുകൂലികള്‍

Leave a Reply