
ബാബറി മസ്ജിദ് പൊളിച്ച സ്ഥലത്ത് നിർമ്മിക്കുന്ന രാമക്ഷേത്ര നിർമ്മാണത്തിൽ പങ്കാളിയായി പി.സി ജോർജ് എംഎൽഎ. ആയിരം രൂപയാണ് അദ്ദേഹം സംഭാവനയായി നൽകിയത്. കോട്ടയം പള്ളിക്കത്തോട്ടിൽ ഒരു വിവാഹ ചടങ്ങിൽവെച്ചാണ് അദ്ദേഹം രാമക്ഷേത്ര നിർമ്മാണത്തിന് സംഭാവന നൽകിയത്.
ജനപ്രതിനിധിയെന്ന നിലയിൽ എല്ലാവരെയും ഒരുപോലെ കാണണമെന്നതാണ് തൻ്റെ നിലപാടെന്ന് സംഭാവന നൽകിയശേഷം പി സി ജോർജ് പറഞ്ഞു. രാമക്ഷേത്ര നിർമാണത്തിന് സംഭാവന നൽകിയത് തെറ്റായെന്ന് പിന്നീട് പറഞ്ഞ കോൺഗ്രസ് എം എൽ എഎൽദോസ് കുന്നപ്പിളളിയുടെ നിലപാട് ശരിയായില്ലെന്നും അദ്ദേഹം പറഞ്ഞു.
യുഡിഎഫ് പാളയത്തിലെത്താൻ ശ്രമം നടത്തി പരാജയപ്പെട്ട പിസി ജോർജ്ജ് വീണ്ടും എൻഡിഎ മുന്നണിയുമായി അടുക്കാൻ ശ്രമിക്കുന്നതിൻ്റെ തെളിവായി രാമക്ഷേത്ര സംഭാവനയെ കാണുന്നവരുണ്ട്. ശബരിമല സമരകാലത്ത് നിയമസഭയിൽ ബിജെപിക്കൊപ്പം ഇരുന്ന ആളാണ് പിസി ജോർജ്ജ്