
കൊവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായി 10 രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് ഒമാന്‍ പാരവേശന വിലക്ക് ഏര്‍പ്പെടുത്തി.15 ദിവസത്തേക്കാണ് നിരോധനം.പ്രവേശന വിലക്ക് വ്യാഴാഴ്ച അര്‍ധരാത്രി 12 മണി മുതല്‍ പ്രാബല്യത്തില്‍ വരും. ആഭ്യന്തര മന്ത്രി സയ്യിദ് ഹമൂദ് ഫൈസല്‍ അല്‍ ബുസൈദി യുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗതത്തിലാണ് തീരുമാനം.
സുഡാന്, ലെബനന്, ദക്ഷിണാഫ്രിക്ക, ബ്രസീല്‍, നൈജീരിയ, ഗ്വിനിയ, ഘാന, സിയറ ലിയോണ്‍, ടാന്‍സാനിയ, എത്യോപ്യ എന്നീ രാജ്യങ്ങളാണ് പട്ടികയിലുള്ളത്.
ഒമാനിലേക്ക് പ്രവേശനത്തിന് അപേക്ഷിക്കുന്നതിന് 14 ദിവസത്തിനുള്ളില്‍ ഈ രാജ്യങ്ങളിലൊന്നിലൂടെ കടന്നുപോയ മറ്റ് രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്കും നിരോധനം ബാധകമാണ്.
ഒമാനി പൗരന്മാര്, നയതന്ത്രജ്ഞര്‍, ആരോഗ്യ വിദഗ്ധര്‍, അവരുടെ കുടുംബങ്ങള്‍ എന്നിവരെ തീരുമാനത്തില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
കോവിഡിന്റെ കൂടുതല്‍ വകഭേദങ്ങള്‍ പടര്‍ന്നു പിടിക്കുന്ന സാഹചര്യത്തില്‍ അടിയന്തര ആവശ്യങ്ങള്‍ക്ക് ഒഴികെ വിദേശ യാത്ര ഒഴിവാക്കണമെന്ന് സുപ്രീം കമ്മിറ്റി സ്വദേശികളോടും വിദേശികളോടും ആവശ്യപ്പെട്ടു.