വിദേശത്ത് നിന്നും ഇന്ത്യയിലെത്തുന്നവർക്ക് ആർടി പിസിആർ നിർബന്ധം; നിയമം ഇന്ന് രാത്രി മുതല്‍ പ്രാബല്യത്തിൽ

ഫെബ്രുവരി 23 മുതല്‍ ഇന്ത്യയിലെത്തുന്ന എല്ലാ അന്താരാഷ്ട്ര യാത്രക്കാര്‍ക്കും ആർടി- പിസിആര്‍ പരിശോധന നിര്‍ബന്ധം. യുഎഇ അടക്കമുള്ള ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നും, ബ്രിട്ടന്‍ യൂറോപ്പ് എന്നിവിടങ്ങളില്‍ നിന്ന് ഇന്ത്യയിലെത്തുന്നവര്‍ക്ക് നിര്‍ദേശം ബാധകമാണ്. തിങ്കളാഴ്ച രാത്രി മുതല്‍ നിയമം പ്രാബല്യത്തില്‍ വരും.

കുട്ടികളടക്കം പിസിആര്‍ പരിശോധന നടത്തി നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന് ന്യൂഡല്‍ഹി എയര്‍പോര്‍ട്ട് ഔദ്യോഗിക വെബ്‌സൈറ്റില്‍ വ്യക്തമാക്കുന്നു.

കുടുംബത്തിലെ മരണവുമായി ബന്ധപ്പെട്ട് അടിയന്തരമായി നാട്ടില്‍ എത്തുന്നവരെ മാത്രമേ പിസിആര്‍ പരിശോധനയില്‍ നിന്ന് ഒഴിവാക്കുകയുള്ളു. ഇവര്‍ എയര്‍സുവിധയില്‍ കുറഞ്ഞത് 72 മണിക്കൂര്‍ മുന്‍പ് വിവരങ്ങള്‍ രേഖപ്പെടുത്തിയിരിക്കണം.

ആര്‍ടിപിസിആര്‍ പരിശോധനാ ഫലവുമായി എത്തുന്നവര്‍ക്ക് വിമാനത്താവളങ്ങളില്‍ കോവിഡ് പരിശോധന ഉണ്ടാവില്ല.

അതേസമയം യുഎഇയില്‍ പ്രതിദിന കോവിഡ് രോഗികളുടെ എണ്ണത്തില്‍ കുറവ് രേഖപ്പെടുത്തി. 2105 പേര്‍ക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. 3355 പേര്‍ രോഗമുക്തി നേടി. 15 കോവിഡ് മരണവും സ്ഥിരീകരിച്ചിട്ടുണ്ട്

Read Previous

യോഗി ആദിത്യനാഥ് കള്ളക്കാവിയുടുത്ത പൂച്ചസന്യാസി: രൂക്ഷ വിമർശനവുമായി മന്ത്രി എംഎം മണി

Read Next

ഡല്‍ഹി വംശഹത്യ: ‘വിദ്വേഷ പ്രസംഗത്തില്‍ പശ്ചാതാപമില്ല, ഇനിയും ആവര്‍ത്തിക്കും’; ബിജെപി നേതാവ് കപില്‍ മിശ്ര

Leave a Reply