യോഗി ആദിത്യനാഥ് കള്ളക്കാവിയുടുത്ത പൂച്ചസന്യാസി: രൂക്ഷ വിമർശനവുമായി മന്ത്രി എംഎം മണി

ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെ രൂക്ഷ വിമർശനവുമായി മന്ത്രി എംഎം മണി. കള്ളക്കാവിയുടുത്ത പൂച്ചസന്യാസിയാണ് യോഗിയെന്ന് മന്ത്രി പറഞ്ഞു. വങ്കനും രാജ്യത്തേറ്റവും കഴിവു കെട്ടവനുമായ മുഖ്യമന്ത്രിയാണ് യോഗി ആദിത്യനാഥെന്നും മണി പറഞ്ഞു.

ശ്രീനാരായണഗുരുവിനെക്കുറിച്ച് പറയാൻ യോഗി ആദിത്യനാഥിന് എന്ത് യോഗ്യതയാണ് ഉള്ളതെന്നും മണി ചോദിച്ചു. കള്ള കാവിയുടുത്ത പൂച്ച സന്യാസിയാണ് യോഗി ആദിത്യനാഥ്. ഉത്തര്‍പ്രദേശിലെ പാവപ്പെട്ട ദളിത്‌ പെൺകുട്ടികളെ പീഡിപ്പിച്ചു കൊല്ലുന്നവർക്ക് ഒത്താശ ചെയ്യുന്ന മുഖ്യമന്ത്രിയാണ് യോഗി ആദിത്യനാഥെന്നും എം എം മണി പറഞ്ഞു.

ലൗ ജിഹാദ് തടയാന്‍ കേരളം നടപടിയെടുത്തില്ലെന്നും തീവ്രവാദികളെ സഹായിക്കുന്ന നിലപാടാണ് സര്‍ക്കാരിന്റേതെന്നും കഴിഞ്ഞ ദിവസം കേരളത്തിലെത്തിയ ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ആരോപിച്ചിരുന്നു. കാസര്‍കോട്ട് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ നയിക്കുന്ന വിജയയാത്ര ഉദ്ഘാടനം ചെയ്ത്സം സാരിക്കുകയായിരുന്നു അദ്ദേഹം.

Read Previous

പതഞ്ജലിക്ക് പ്രോത്സാഹനം: കേന്ദ്ര ആരോഗ്യമന്ത്രിക്കെതിരെ ഐഎംഎ

Read Next

വിദേശത്ത് നിന്നും ഇന്ത്യയിലെത്തുന്നവർക്ക് ആർടി പിസിആർ നിർബന്ധം; നിയമം ഇന്ന് രാത്രി മുതല്‍ പ്രാബല്യത്തിൽ

Leave a Reply