സംസ്ഥാനത്ത് തിരഞ്ഞെടുപ്പുകളില്‍ വോട്ടിങ് യന്ത്രങ്ങള്‍ വേണ്ടെന്ന് മഹാരാഷ്ട്ര; ബാലറ്റ് പേപ്പറിലേക്ക് മാറാന്‍ ഞെട്ടിയ്ക്കുന്ന നീക്കം

ഇലട്രോണിക് വോട്ടിങ് മെഷിന്‍ ഉേേപക്ഷിച്ച് ബാലറ്റ് പേപ്പറിലേയ്ക്ക് തിരികെ പോകാനൊരങ്ങി മഹാരാഷ്ട്ര സര്‍ക്കാര്‍. ഇതിനായി നിയമസഭിയില്‍ ബില്ലവതരിപ്പിക്കാന്‍ ഒരുങ്ങുകയാണ് മഹാരാഷ്ട്ര. നിയമസഭാ സ്പീക്കര്‍ നാനപട്രോളിയാണ് ഇത് സംബന്ധിച്ച സൂചന മാധ്യമങ്ങള്‍ക്ക് നല്‍കിയത്.

നിയമസഭാ തെരഞ്ഞെടുപ്പുകളിലും തദ്ദേശ തെരഞ്ഞെടുപ്പുകളിലുമാണ് ബാലറ്റ് ഉപയോഗിക്കുക. ആദ്യമായാണ് ഒരു സംസ്ഥാനം ബാലറ്റ് പേപ്പര്‍ തെരഞ്ഞെടുപ്പില്‍ ഉപയോഗിക്കണം എന്ന ആവശ്യവുമായി നിയമനിര്‍മാണം നടത്തുന്നത്. നിലവില്‍ രാജ്യത്തുടനീളം ഇലക്ട്രോണിക് വോട്ടിങ് മെഷിനാണ് തെരഞ്ഞെടുപ്പുകളില്‍ ഉപയോഗിക്കുന്നത്. വോട്ടിങ് മെഷിനുകള്‍ക്കെതിരെ വ്യാപകമായ പരാതി ഉയരുന്ന സാഹചര്യത്തില്‍ മഹാരാഷട്ര സര്‍ക്കാരിന്റെ നീക്കം പുതിയ രാഷ്ട്രീയ വിവാദങ്ങള്‍ക്കും വഴിവയ്ക്കും,

ജനപ്രാതിനിധ്യ നിയമപ്രകാരം തെരഞ്ഞെടുപ്പ് കമ്മിഷന്റെ അധികാരപരിധിയില്‍പ്പെട്ടതാണ് തെരഞ്ഞെടുപ്പും അനുബന്ധ കാര്യങ്ങളും. ഇക്കാര്യത്തില്‍ സംസ്ഥാന നിയമസഭകള്‍ക്ക് നിയമനിര്‍മാണം നടത്താമോ എന്ന കാര്യത്തില്‍ അവ്യക്തതയുണ്ട്. ഭരണഘടനയുടെ 328-ാം വകുപ്പ് പ്രകാരം ഇത്തരമൊരു നിയമനിര്‍മാണത്തിന് അധികാരമുണ്ട് എന്നാണ് സംസ്ഥാന സര്‍ക്കാര്‍ വാദം.

വിഷയം സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷനുമായി ചര്‍ച്ച ചെയ്തതായി സര്‍ക്കാര്‍ വൃത്തങ്ങള്‍ പറയുന്നു. ഇതു സംബന്ധിച്ച് കഴിഞ്ഞ ദിവസം നടന്ന യോഗത്തില്‍ മന്ത്രി അമിത് ദേശ്മുഖ്, മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ബാല്‍ദേവ് സിങ് തുടങ്ങിയര്‍ പങ്കെടുത്തു.

ഇലക്ട്രോണിക് വോട്ടിങ് മെഷിനുകള്‍ക്ക് സുതാര്യതയില്ലെന്നും ബാലറ്റ് പേപ്പര്‍ തിരികെ കൊണ്ടുവരണമെന്നുമുള്ള ആവശ്യം പ്രതിപക്ഷ കക്ഷികള്‍ നിരന്തരമായി ഉന്നയിക്കുന്നതാണ്. സംസ്ഥാനത്ത് അധികാരത്തിലിരിക്കുന്ന മഹാവികാസ് അഖാഡിയിലെ ശിവസേന, എന്‍സിപി, കോണ്‍ഗ്രസ് കക്ഷികളും ഈയാവശ്യം പല തവണ ഉന്നയിച്ചിട്ടുണ്ട്. ഇലക്ട്രോണിക് വോട്ടിങ് മെഷിന്‍ തന്നെ മതിയെന്ന നിലപാടിലാണ് ബിജെപി. തെരഞ്ഞെടുപ്പ് കമ്മിഷനും ഇതേ നിലപാടാണ് ഉള്ളത്.

 

Read Previous

‘ബി.ജെ.പിയുടെ സൈബര്‍ ആര്‍മിയേക്കാള്‍ സ്‌നേഹം കര്‍ഷകര്‍ക്ക് ഇന്ത്യയോടുണ്ട്; കേന്ദ്ര സര്‍ക്കാരാണ് ദേശീയ പതാകയെ അപമാനിക്കുന്നത്’: ശിവസേന

Read Next

പ്രഭാസ് ചിത്രത്തിന്റെ ലൊക്കേഷനില്‍ വന്‍ തീപിടിത്തം

Leave a Reply