‘ഹിന്ദു പെണ്‍കുട്ടികളെ ചെപ്പടിവിദ്യയിലൂടെ വീഴ്ത്തുന്ന ലവ് ജിഹാദ് കേരളത്തിലുണ്ട്’; വിവാദ പ്രസ്താവനയുമായി ഇ ശ്രീധരന്‍

കേരളത്തില്‍ ലൗ ജിഹാദ് നടക്കുന്നത് താന്‍ കാണ്ടുകൊണ്ടിരിക്കുകയാണെന്ന് ഇ ശ്രീധരന്‍. താന്‍ മാംസാഹാരം കഴിക്കാറേ ഇല്ലെന്നായിരുന്നു ബീഫ് നിരോധനത്തെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് മറുപടി. ‘വ്യക്തിപരമായി ഞാന്‍ കടുത്ത സസ്യാഹാരിയാണ്. മുട്ടപോലും കഴിക്കാറില്ല. ഇറച്ചി കഴിക്കുന്നവരെ ഇഷ്ടമല്ല’, എന്‍ ഡി ടി വി യ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് കഴിഞ്ഞ ദിവസം ബിജെപിയിലെത്തിയ ഇ ശ്രീധരന്‍ തന്റെ നിലപാട് പറഞ്ഞത്.

കേരളത്തില്‍ ഹിന്ദു പെണ്‍കുട്ടികളെ ചെപ്പടിവിദ്യയിലൂടെ വശത്താക്കി വിവാഹത്തിലേക്കെത്തിക്കുന്ന തരത്തില്‍ ലവ് ജിഹാദുണ്ട് അത് കൊണ്ടുതന്നെ ലവ് ജിഹാദെന്ന സങ്കല്‍പത്തെ താന്‍ വെറുക്കുന്നെന്നും ശ്രീധരന്‍ അഭിമുഖത്തില്‍ പറഞ്ഞു. ഹിന്ദുക്കളെയും മുസ്ലിങ്ങളെയും മാത്രമല്ല, ക്രിസ്ത്യന്‍ പെണ്‍കുട്ടികളെപ്പോലും വശീകരിച്ച് വിവാഹം ചെയ്യുന്നുണ്ട്. അതിനെയാണ് ഞാന്‍ എതിര്‍ക്കുന്നത്’, ലവ് ജിഹാദ് നിയമവുമായി ബന്ധപ്പെട്ട ചോദ്യത്തിനാണ് ശ്രീധരന്റെ മറുപടി.

മുഖ്യമന്ത്രി പിണറായി വിജയനെതിരെയും ശ്രീധരന്‍ രൂക്ഷ വിമര്‍ശനമുന്നയിച്ചിരുന്നു. കേരളത്തിന്റേത് ഏകാധിപത്യ ഭരണമാണെന്നും അഴിമതിയില്‍ മുങ്ങിയ ഭരണമാണെന്നും ഇ ശ്രീധരന്‍ ആരോപിച്ചു. ഏഷ്യാനെറ്റ് ന്യൂസിനോടായിരുന്നു പ്രതികരണം. ‘അദ്ദേഹം ആര്‍ക്കും അധികാരം വിട്ടുകൊടുക്കുന്നില്ല. അതാണ് വലിയൊരു ദോഷം. ഒരു മന്ത്രിക്കും ഒന്നും പറയാനാകില്ല. എന്തെങ്കിലും പറഞ്ഞാല്‍ അപ്പോള്‍ തന്നെ മാറ്റി പറയണം. സ്വാതന്ത്യം കൊടുക്കാറില്ല. ഏകാധിപത്യഭരണമാണ്,’ എന്നായിരുന്നു ഇ ശ്രീധരന്റെ പരാമര്‍ശം.

 

 

Read Previous

മോഹൻലാലിനെ ബിജെപിയിലെത്തിക്കാൻ ചരട് വലിച്ച് നേതൃത്വം; കേന്ദ്ര നേതാക്കളെ ഉപയോഗിച്ച് പുതുതന്ത്രം

Read Next

ബിജെപി എംപിയുടെ ഫൈറ്റർ ജറ്റിലെ യാത്ര വിവാദത്തിൽ; പ്രദർശനത്തിനെതിരെ പാർട്ടിക്കകത്തും എതിർപ്പ്

Leave a Reply