വിദേശ തൊഴിലാളികള്‍ക്ക് തൊഴില്‍ മാറ്റം: ഫീസ് ഉയര്‍ത്തില്ലെന്ന് സൗദി

സ്വകാര്യ മേഖലയിലെ വിദേശ തൊഴിലാളികള്‍ക്ക് തൊഴില്‍ മാറ്റ സ്വാതന്ത്ര്യം നിലവില്‍ വരുന്നതോടെ ഫീ്സ് ഘടനയില്‍ മാറ്റം വരുത്തില്ലെന്ന് സൗദി തൊഴില്‍ മന്ത്രാലയം. തൊഴില്‍ പരിഷ്‌കാരങ്ങള്‍ അടുത്ത മാര്‍ച്ച് 14 മുതലാണ് നിലവില്‍വരിക. എന്നാല്‍ തൊഴില്‍ മാറ്റ ഫീസ് ഉയര്‍ത്തില്ലെന്ന് മാനവശേഷി, സാമൂഹിക വികസന മന്ത്രാലയത്തിലെ മീഡിയകാര്യ വിഭാഗം മേധാവി സഅദ് ആലുഹമാദ് പറഞ്ഞു.

നിലവിലുള്ളതല്ലാത്ത പുതിയ ഫീസുകളൊന്നും മാര്‍ച്ച് മുതല്‍ നടപ്പാക്കില്ല. നിലവില്‍ ആദ്യ തവണ തൊഴില്‍ (സ്പോണ്‍സര്‍ഷിപ്പ്) മാറുന്നതിന് 2,000 റിയാലും രണ്ടാം തവണ തൊഴില്‍ മാറുന്നതിന് 4,000 റിയാലും മൂന്നാം തവണ തൊഴില്‍ മാറുന്നതിന് 6,000 റിയാലുമാണ് ഫീസ്. ഈ ഫീസ് ഘടന തന്നെയാകും പുതിയ തൊഴില്‍ പരിഷ്‌കാരങ്ങള്‍ നിലവില്‍ വന്നാലും പ്രാബല്യത്തിലുണ്ടാവുക.

 

Read Previous

കോവിഡ് രോഗികളുടെ എണ്ണത്തില്‍ വര്‍ദ്ധനവ്; കേരളം ഉള്‍പ്പടെ നാല് സംസ്ഥാനങ്ങള്‍ കര്‍ശന നടപടി സ്വീകരിക്കണമെന്ന് കേന്ദ്രം; കേന്ദ്ര സംഘം കേരളത്തിലെത്തും

Read Next

മടങ്ങിയെത്തിയ പ്രവാസികള്‍ക്ക് 30 ലക്ഷം രൂപ വരെ വായ്പ; നോര്‍ക്ക റൂട്സ് ക്യാംപ് 13 മുതല്‍

Leave a Reply