ആദിവാസികൾ ഹിന്ദുക്കളല്ലെന്ന് ആവർത്തിച്ച് ജാർഖണ്ഡ് മുഖ്യമന്ത്രി; ആരാധനാ രീതികളും വിശ്വാസങ്ങളും ഒത്തുപോകില്ല

ആദിവാസികൾ ഹിന്ദുക്കളല്ലെന്ന് ആവർത്തിച്ച് ജാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറൻ. ഹാവാർഡ് ഇന്ത്യ കോൺഫറൻസിലാണ് അദ്ദേഹം തൻ്റെ മുൻ നിലപാട് ആവർത്തിച്ചത്. ‘ആദിവാസികൾ ഒരിക്കലും ഹിന്ദുക്കൾ ആയിരുന്നില്ല, ഇപ്പോഴും അല്ല’- സോറൻ പറഞ്ഞു.

ആദിവാസികളെ ജനസംഖ്യയിൽ ഹിന്ദുക്കളായി എണ്ണുന്നതിന് പകരം പുതിയൊരു തലക്കെട്ടിന് കീഴിലാക്കണമെന്ന ആവശ്യം ഉയരുന്ന സ്ഥലമാണ് ജാർഖണ്ഡ്. ഇതിനായി നിയമസഭയിൽ പ്രമേയം പാസാക്കിയ മുഖ്യമന്ത്രിയാണ് ഹേമന്ത് സോറൻ.

ആദിവാസികൾക്ക് ഹിന്ദുക്കളിൽ നിന്നും വിഭിന്നമായ ആരാധനാ രീതികളും വിശ്വാസങ്ങളുമാണെന്ന് ഹേമന്ത് സോറൻ പറഞ്ഞു. ഒരിക്കലും ഹൈന്ദവ രീതികളെ വിശ്വാസങ്ങളോ പിൻപറ്റുന്നവരല്ല രാജ്യത്തെ ആദിവാസികളെന്നും സോറൻ പറഞ്ഞു.

ദലിത് വിഭാഗങ്ങളും ആദിവാസികളും ഹിന്ദുമതത്തിലുള്ളവരല്ലെന്ന വാദം നിരന്തരം സമൂഹത്തിൽ ഉയരുകയാണ്. ആദ്യ ജനസംഖ്യ കണക്കെടുപ്പിൽ ഹിന്ദുവിനൊപ്പം കൂട്ടാതിരുന്ന വിഭാഗങ്ങളെ പിന്നീട് ഹിന്ദു ജനസംഖ്യ ഉയർത്തിക്കാണിക്കാൻ വേണ്ടി മാത്രമാണ് ഹിന്ദുമതത്തിൽ ഉള്ളവരായി എണ്ണിയത് എന്ന വിമർശനം ശക്തമാണ്.

Read Previous

നാളെ വിശ്വാസ വോട്ടെടുപ്പ്: കോൺഗ്രസിൻ്റെ ഒരു എംഎൽഎകൂടി രാജിവച്ചു

Read Next

മോദിയോട് ജോലി ചോദിച്ച് യുവാക്കൾ ട്വിറ്റരിൽ; ഹാഷ്ടാഗ് ട്രൻഡായി

Leave a Reply