
കോവിഡിനെ പ്രതിരോധിക്കാൻ കഴിവുണ്ടെന്ന അവകാശവാദവുമായി രംഗത്തെത്തിയ പതഞ്ജലിക്കെതിരെ ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ. ലോകാരോഗ്യ സംഘടനയുടെ അംഗീകാരമുണ്ടെന്ന് കള്ളം പറഞ്ഞും കൊറോണില്‍ എന്ന ആയുര്‍വേദ ഉല്‍പ്പന്നം ഇറക്കിയ പതഞ്ജലിയുടെ നടപടിയില്‍ ഐഎംഎ ഞെട്ടൽ രേഖപ്പെടുത്തി.
വ്യജമായി കെട്ടിചമച്ച അത്തരം അശാസ്ത്രീയമായ ഉത്പന്നം പുറത്തിറക്കുന്നതിന് പ്രോത്സാഹനം നല്കിയ ആരോഗ്യ മന്ത്രി ഹര്‍ഷ വര്ധന് രാജ്യത്തോട് വിശീദകരണം നല്‍കണമെന്നും ഐഎംഎ ആവശ്യപ്പെട്ടു.
കോവിഡ് ചികിത്സയ്ക്കായി ഏതെങ്കിലും പരമ്പരാഗത മരുന്നിന്റെ ഫലപ്രാപ്തി അവലോകനം ചെയ്യുകയോ സാക്ഷ്യപ്പെടുത്തുകയോ ചെയ്തിട്ടില്ലെന്ന് ലോകാരോഗ്യ സംഘടന വ്യക്തമാക്കിയതിന് പിന്നാലെയാണ് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷൻ്റെ പ്രതികരണം.
‘രാജ്യത്തെ ആരോഗ്യമന്ത്രി എന്ന നിലയില്‍, വ്യാജമായി കെട്ടിച്ചമച്ച അത്തരം അശാസ്ത്രീയമായ ഉല്‍പ്പന്നം രാജ്യത്തെ ജനങ്ങള്‍ക്ക് വിട്ടുകൊടുക്കുന്നത് എത്രത്തോളം ന്യായമാണ്. കൊറോണയെ പ്രതിരോധിക്കുമെന്ന അവകാശപ്പെടുന്ന ഈ ഉത്പ്പന്നത്തിന്റെ ക്ലിനിക്കല്‍ ട്രയലും മറ്റും നടപടിക്രമങ്ങളും വിശദീകരിക്കാന്‍ സാധിക്കുമോ’ – ഐ.എം.എ പ്രസ്താവനയില്‍ ചോദിച്ചു.
മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ പെരുമാറ്റച്ചട്ടം ലംഘിച്ചതിന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന് ദേശീയ മെഡിക്കല്‍ കമ്മീഷന് കത്തെഴുതുമെന്നും പ്രസ്താവനയില്‍ വ്യക്തമാക്കി.