മോദിയോട് ജോലി ചോദിച്ച് യുവാക്കൾ ട്വിറ്റരിൽ; ഹാഷ്ടാഗ് ട്രൻഡായി

മോദിയോട് ജോലി ചോദിച്ച് യുവാക്കൾ ട്വിറ്ററിൽ പ്രചരിപ്പിച്ച ഹാഷ്ടാഗ്  ട്രൻഡിഗിൽ. മോദി ജോലി തരൂ എന്ന അർത്ഥത്തിൽ ‘മോദി റോസ്​ഗാർ ദോ’ എന്ന ഹാഷ്ടാഗാണ് പ്രചരിക്കുന്നത്. രാഹുൽ ഗാന്ധി അടക്കമുള്ളവർ ഈ ഹാഷ്ടാഗ് ഉപയോഗിച്ചതോടെയാണ് മോദിക്കെതാരായ ചോദ്യം ട്രൻഡിങായത്.

ഹാഷ്​ടാഗ്​ പങ്കുവച്ച രാഹുൽ ഗാന്ധി ‘കേൾക്കൂ ജനങ്ങളുടെ മൻ കി ബാത്’​ എന്നും കുറിച്ചിട്ടുണ്ട്​​. ‘ഓരോ കുടുംബവും മെച്ചപ്പെട്ട ജീവിതത്തെക്കുറിച്ച് സ്വപ്നം കാണുന്നു. ഒരു കുടുംബം കുട്ടികളുടെ വിദ്യാഭ്യാസത്തിന്​ അവരുടെ സമ്പാദ്യം മുഴുവൻ ചിലവഴിക്കുന്നത്​ നല്ല നാളെയുടെ പ്രതീക്ഷയിലാണ്​. പക്ഷേ ആ സ്വപ്നങ്ങളെല്ലാം ഇപ്പോൾ നശിപ്പിക്കപ്പെട്ടിരിക്കുന്നു’ ഒരാൾ ട്വിറ്റിൽ കുറിച്ചു. ആയിരക്കണക്കിന്​ പരിഹാസ ട്രോളുകളും ഇതുസംബന്ധിച്ച്​ പുറത്തുവന്നിട്ടുണ്ട്​.

പ്രധാനമന്ത്രീ, മാൻ കി ബാത്ത് ഒരുപാടായി, ഇനിയെങ്കിലും രാജ്യത്തെ യുവാക്കളുടെ സ്വരം കേൾക്കൂ. എപ്പോൾ തരും രണ്ട് കോടി തൊഴിലവസരം:- കോൺഗ്രസ് നേതാവ് കുമാരി സെൽജ ചോദിച്ചു.

Read Previous

ആദിവാസികൾ ഹിന്ദുക്കളല്ലെന്ന് ആവർത്തിച്ച് ജാർഖണ്ഡ് മുഖ്യമന്ത്രി; ആരാധനാ രീതികളും വിശ്വാസങ്ങളും ഒത്തുപോകില്ല

Read Next

സമരം കടുപ്പിക്കാൻ ഉദ്യോഗാർത്ഥികൾ; നാളെ ഉത്തരവ് ഇറങ്ങിയില്ലെങ്കിൽ നിരാഹാരം

Leave a Reply