ദൃശ്യം 2 തിയേറ്ററുകളിൽ പ്രദർശിപ്പിക്കാനുള്ള ശ്രമത്തിനെതിരെ ഫിലിം ചേംബർ; ആമസോൺ പ്രൈമിലാണ് റിലീസ്

ജീത്തു ജോസഫ് – മോഹൻലാൽ ടീമിൻ്റെ പ്രതീക്ഷയേകുന്ന ചിത്രമായ ദൃശ്യം 2 തിയേറ്ററിൽ പ്രദർശിപ്പിക്കാനുള്ള ശ്രമത്തിനെതിരെ ഫിലിം ചേംബർ. ചിത്രം ഓടിടി റിലീസായാണ് പുറത്ത് വരുന്നത്. എന്നാൽ റിലീസിന് ശേഷം കേരളത്തിലെ തിയേറ്ററുകളിൽ പ്രദർശിപ്പിക്കുന്നതിനാണ് അണിയറ പ്രവർത്തകർ പദ്ധതിയിടുന്നത്.

എന്നാ., ദൃശ്യം 2 ഒടിടിക്ക് നൽകരുതായിരുന്നെന്നും  ആ സിനിമ  കേരളത്തിലെ ഒരു തിയേറ്ററിലും കളിക്കില്ലെന്നും ഫിലിം ചേംബർ പ്രസിഡന്റ് വിജയകുമാർ ഒരു ചാനൽ അഭിമുഖത്തിൽ വ്യക്തമാക്കി. ഫെബ്രുവരി 19ന് ചിത്രം ആമസോൺ പ്രൈമിൽ റിലീസ് ചെയ്യുകയാണ്.

മോഹൻലാൽ അഭിനയിച്ച സിനിമയാണെങ്കിലും പുതുമുഖ ചിത്രമാണെങ്കിലും ഒടിടിയിൽ റിലീസ് ചെയ്താൽ പിന്നീട് തിയേറ്ററിൽ പുറത്തിറക്കാൻ സാധിക്കില്ലെന്നും വിജയകുമാർ കൂട്ടിച്ചേർത്തു.

2013 ൽ പുറത്തിറങ്ങിയ ദൃശ്യത്തിന്റെ രണ്ടാം ഭാ​ഗമാണ് ദൃശ്യം 2. മോഹൻലാലിന് പുറമേ മീന, അൻസിബ, എസ്തർ, മുരളി ​ഗോപി, ആശ ശരത്, സിദ്ധിഖ് തുടങ്ങിയ താരങ്ങൾ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. ആമസോൺ പ്രൈം വഴിയാണ് ചിത്രത്തിന്റെ റിലീസ്.

Read Previous

കോൺഗ്രസ് എംഎൽഎ രാജിവച്ചു: പുതുച്ചേരിയിലെ നാരായണസ്വാമി സർക്കാർ പ്രതിസന്ധിയിൽ

Read Next

ടൂള്‍ കിറ്റില്‍ നിയമ വിരുദ്ധമായോ ദേശവിരുദ്ധമായോ ഒന്നുമില്ലെന്ന് സുപ്രീംകോടതി മുന്‍ ജഡ്ജി; രാജ്യദ്രോഹക്കുറ്റം ദുരുപയോഗം ചെയ്യുന്നു

Leave a Reply