ഡല്‍ഹി വംശഹത്യ: ‘വിദ്വേഷ പ്രസംഗത്തില്‍ പശ്ചാതാപമില്ല, ഇനിയും ആവര്‍ത്തിക്കും’; ബിജെപി നേതാവ് കപില്‍ മിശ്ര

ഡല്‍ഹിയില്‍ പൗരത്വസമരം നടത്തിയ മുസ്ലീങ്ങള്‍ക്കെതിരെ കലാപത്തിനാഹ്വനം ചെയ്ത ബിജെപി നേതാവ് കപില്‍ മിശ്ര വിവാദ പരാമര്‍ശവുമായി വീണ്ടും രംഗത്ത്. ഡല്‍ഹി വംശഹത്യക്ക് മുമ്പ് നടത്തിയ വിദ്വേഷ പ്രസംഗത്തില്‍ തനിക്ക് പശ്ചാതാപമില്ലന്നും വേണ്ടി വന്നാല്‍ ഇനിയും ആവര്‍ത്തിക്കുമെന്നും കപില്‍ മിശ്ര.

കലാപവുമായി ബന്ധപ്പെട്ട് ”ഡല്‍ഹി കലാപം 2020 ദി അണ്‍ടോള്‍ഡ് സ്റ്റോറി’ എന്ന പുസ്തക ചര്‍ച്ചയിലാണ് മിശ്രയുടെ പ്രകോപന പ്രസ്താവന. ഡല്‍ഹി കലാപവുമായി ബന്ധപ്പെട്ട് കപില്‍ മിശ്രയെ അറസ്റ്റ് ചെയ്യണമെന്ന പറഞ്ഞ് വിവിധ സംഘടനകള്‍ രംഗത്ത് വന്നിരുന്നു. പൗരത്വനിയമ ഭേദഗതിക്ക് എതിരെ നടക്കുന്ന പ്രതിക്ഷേധങ്ങളെ ‘മിനി പാക്കിസ്താന്‍’ എന്ന് മിശ്ര വിശേഷിപ്പിച്ചിരുന്നു.

അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ട് ട്രംപിന്റെ ഇന്ത്യാ സന്ദര്‍ശനം കഴിയുന്നത് വരെ കാത്തിരിക്കും, അതിനു ശേഷം സമരം ചെയ്യുന്നവരെ മാറ്റിയില്ലെങ്കില്‍ ബാക്കി ഞങ്ങല്‍ നോക്കാം എന്ന വിവാദ പരാമര്‍ശമാണ് സമാധാനപരമായ പ്രതിഷേധത്തിനുനേരെ ആക്രമണം നടത്താന്‍ കാരണം. മിശ്ര നടത്തിയ വിദ്വേഷ പ്രസംഗങ്ങള്‍ പലതും എരിതീയില്‍ എണ്ണയൊഴിക്കുന്നതായിരുന്നു.

മൂന്ന് ദിവസം നീണ്ട സംഘര്‍ഷത്തില്‍ 53 പേര്‍ കൊല്ലപ്പെടുകയും നൂറുകണക്കിന് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. മുസ്ലിം പ്രദേശങ്ങളില്‍ നടന്ന അക്രമ സംഭവങ്ങളില്‍ പോലിസിന്റെ നിഷ്‌ക്രിയത്വം ഏറെ വിമര്‍ശനങ്ങള്‍ക്ക് വിധേയമാക്കപ്പെട്ടിരുന്നു. മിശ്രയ്‌ക്കെതിരെ നിരവധി പരാതികള്‍ നല്‍കിയെങ്കിലും നടപടിയെടുക്കാനും ഡല്‍ഹി പോലീസ് തയ്യാറായിരുന്നില്ല.

 

 

 

Read Previous

വിദേശത്ത് നിന്നും ഇന്ത്യയിലെത്തുന്നവർക്ക് ആർടി പിസിആർ നിർബന്ധം; നിയമം ഇന്ന് രാത്രി മുതല്‍ പ്രാബല്യത്തിൽ

Read Next

ഒമാന്‍ 10 രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് പ്രവേശന വിലക്ക് ഏര്‍പ്പെടുത്തി