അതിവേഗം പടരുന്ന കൊറോണ വൈറസ് ആശങ്കയാകുന്നു;അതിര്‍ത്തികള്‍ അടച്ച് ഗള്‍ഫ് രാജ്യങ്ങള്‍

ബ്രിട്ടനില്‍ അതിവേഗം പടരുന്ന കൊറോണ വൈറസിന്റെ പുതിയ വകഭേദം കണ്ടെത്തിയതിന് തുടര്‍ന്ന് സുരക്ഷയുടെ ഭാഗമായി അതിര്‍ത്തികള്‍ അടച്ച് ഗള്‍ഫ് രാജ്യങ്ങള്‍. നിലവില്‍ സൗദി അറേബ്യ, ഒമാന്‍, കുവൈത്ത് എന്നീ രാജ്യങ്ങളാണ് അതിര്‍ത്തികളടച്ചത്. കോവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായാണ് അതിര്‍ത്തികള്‍ അടച്ചതെന്ന് അധികൃതര്‍ വ്യക്തമാക്കി. ഒരാഴ്ചത്തേക്കാണ് അതിര്‍ത്തികള്‍ അടച്ചിടുന്നത്.

സൗദി അറേബ്യ കര, നാവിക, വ്യോമ അതിര്‍ത്തികള്‍ നേരത്തെ അടച്ചിരുന്നു. ഒരാഴ്ചത്തേക്കാണ് അടച്ചിരിക്കുന്നതെന്നും ആവശ്യമെങ്കില്‍ വീണ്ടും വിലക്ക് തുടരുമെന്നും ആഭ്യന്തര മന്ത്രാലയം അറിയിച്ചു. കോവിഡിന്റെ പുതിയ രൂപം വിവിധ രാജ്യങ്ങളില്‍ പടരുന്ന പശ്ചാത്തലത്തിലാണിതെന്നും രാജ്യത്തെ സ്വദേശികളുടെയും വിദേശികളുടെയും സുരക്ഷ മുന്‍നിര്‍ത്തിയാണ് ഈ നടപടികളെന്നും ആഭ്യന്തരമന്ത്രാലയം വിശദീകരിച്ചു.

ബ്രിട്ടനില്‍ കോവിഡ് വൈറസിന്റെ പുതിയ വകഭേദം കണ്ടെത്തിയെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ് അറിയിച്ചിരുന്നു. ആദ്യവൈറസിനെക്കാള്‍ 70 ശതമാനമധികം വേഗത്തില്‍ പടര്‍ന്നുപിടിക്കുന്നതാണ് പുതിയ വൈറസെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. അതേസമയം, ഇത് മരണ നിരക്ക് ഉയരുന്നതിന് ഇടയാക്കുന്നതാണോ എന്നതിന് തെളിവൊന്നും ലഭിച്ചിട്ടില്ല.

Read Previous

ഹിന്ദുമതവികാരത്തെ വ്രണപ്പെടുത്തരുത്; മു്സ്ലീങ്ങള്‍ ഗോമാംസം കഴിക്കുന്നത് ഒഴിവാക്കണമെന്ന് കോണ്‍ഗ്രസ് നേതാവ്

Read Next

ഡല്‍ഹി പോലീസ് തടവിലാക്കിയ കോണ്‍ഗ്രസ് വനിതാ നേതാവിന് ജയിലില്‍ ക്രൂരപീഢനം; ഭിത്തിയില്‍ തലയിടിപ്പിച്ച് ക്രൂരമര്‍ദ്ദനം, വസ്ത്രങ്ങള്‍ വലിച്ചുകീറി നഗ്‌നയാക്കി നടത്തും

Leave a Reply